
കായംകുളം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു. ജനുവരി മാസം 25ന് രാത്രി 10.30 മണിയോടെ കുപ്രസിദ്ധ ഗുണ്ടയായ മാളു എന്നു വിളിക്കുന്ന അൻസാബിനോടൊപ്പം ബുള്ളറ്റിൽ രണ്ടാം കുറ്റി ജംഗ്ഷനിലെത്തി ഓട്ടോസ്റ്റാൻഡിന് സമീപം വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തെക്കേ മങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെ ഇറച്ചി വെട്ടുന്ന പോലെയുള്ള കത്തി കൊണ്ട് കഴുത്തിന് ഇടത് വശത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രണ്ടാം പ്രതിയായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ പുത്തൻ തറയിൽ വീട്ടിൽ മിഥുലാജ് മകൻ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്ക് (35) അറസ്റ്റിലായത്.
വെട്ടിയതിനു ശേഷം പ്രതി ബംഗളൂരുവിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കായംകുളം ഡിവൈഎസ്പി അജയ്നാഥിൻ്റെ മേൽനോട്ടത്തിൽ സി.ഐ. സുധീർ, എസ്. ഐ. രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥരായ റെജി, വിഷ്ണു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam