Asianet News MalayalamAsianet News Malayalam

കുട്ടിയുടെ കഴുത്തിൽ ക്യൂ ആർ കോഡുള്ള ഒരു ലോക്കറ്റ്; പൊലീസ് സ്കാൻ ചെയ്തു, വിനായകിന് കുടുംബത്തെ തിരികെ കിട്ടി

കുട്ടി തന്‍റെ ബസിൽ ഉണ്ടെന്നാണ് കണ്ടക്ടര്‍ അറിയിച്ചത്. കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് കുട്ടിയുടെ കഴുത്തിലെ ലോക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്

QR code locket helps special child reunite with family
Author
First Published Apr 12, 2024, 7:52 PM IST | Last Updated Apr 12, 2024, 7:52 PM IST

മുംബൈ: കഴുത്തിൽ കുട്ടി ധരിച്ചിരുന്ന ക്യൂആർ കോഡിന്‍റെ ലോക്കറ്റ് സഹായിച്ചപ്പോള്‍ കാണാതായ കുട്ടി സുരക്ഷിതമായി മാതാപിതാക്കളുമായി വീണ്ടും ഒന്നുചേര്‍ന്നു. വിനായക് കോലിയെ (12) വ്യാഴാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ വർളി മേഖലയിൽ കാണാതായതെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതോടെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം അന്വേഷണം ആരംഭിച്ചു. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് ഒരു സിറ്റി ബസ് കണ്ടക്ടറിൽ നിന്ന് ടീമിന് ഒരു കോൾ ലഭിക്കുന്നത്.

കുട്ടി തന്‍റെ ബസിൽ ഉണ്ടെന്നാണ് കണ്ടക്ടര്‍ അറിയിച്ചത്. കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് കുട്ടിയുടെ കഴുത്തിലെ ലോക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. മാതാപിതാക്കളുടെ കോൺടാക്റ്റ് ഡീറ്റെയിൽസ് ആണ് ക്യൂആര്‍ കോഡില്‍ ഉണ്ടായിരുന്നത്. ഇത് സ്കാൻ ചെയ്താണ് പൊലീസ് കുട്ടിയെയും മാതാപിതാക്കളെയും ഒന്നിപ്പിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് വോർലിയിൽ നിന്ന് കുട്ടിയെ കാണാതായത്. രാത്രി 8.20 ഓടെയാണ് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞു.

മ്യൂസിയം ബസ് സ്റ്റോപ്പിന് സമീപമാണ് കുട്ടി കാത്തു നിന്നിരുന്നത്. തുടര്‍ന്ന് കുട്ടി കയറിയ ബസിലെ കണ്ടക്ടറാണ് ഹെല്‍പ്പ് ലൈൻ നമ്പറായ 100ല്‍ വിളിച്ച് കുട്ടിയെ കുറിച്ചുള്ള വിവരം നൽകിയതെന്ന് പൊലീസ് പറ‌ഞ്ഞു. കുട്ടിക്ക് സംസാരിക്കാൻ പ്രശ്നമുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് കഴുത്തിലെ ക്യൂ ആര്‍ കോഡ് കണ്ടെത്തിയത്.

അത് സ്കാൻ ചെയ്തപ്പോഴാണ് കോൺടാക്റ്റ് ഡീറ്റെയിൽസ് കണ്ടെത്തിയത്. തന്‍റെ സഹോദരനെ കളിക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നുവെന്ന് കുട്ടിയുടെ സഹോദരി പറഞ്ഞു. ബസ് യാത്രകള്‍ അവന് ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ചിലപ്പോള്‍ വഴിതെറ്റിപ്പോയേക്കാം. ഭിന്നശേഷിയുള്ള കുട്ടിയായതിനാലാണ് കഴുത്തില്‍ ക്യൂആര്‍ കോഡുള്ള ലോക്കറ്റ് ഇട്ടിരുന്നത്. ഇത് വലിയ സഹായകരമാണെന്നും സഹോദരി പറഞ്ഞു.

പിടിക്കപ്പെടുന്ന 407-ാമത്തെ ആൾ, സ്കൂട്ടർ കഴുകിയതിന് പിഴ 5000; കടുത്ത നടപടികൾ, ആകെ പിഴ ഈടാക്കിയത് 20.3 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios