കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ്,  ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും

By Web TeamFirst Published Sep 26, 2020, 6:24 PM IST
Highlights

നാല് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13  ആയി ഉയർന്നു. തുടർന്നാണ് ആരോഗ്യവകുപ്പ് ഫയർ സ്‌റ്റേഷൻ അടച്ചിടാൻ നിർദ്ദേശം നൽകിയത്. 

തിരുവനന്തപുരം: കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും. നാല് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. തുടർന്നാണ് ആരോഗ്യവകുപ്പ്
ഫയർ സ്‌റ്റേഷൻ അടച്ചിടാൻ നിർദ്ദേശം നൽകിയത്.  അതിനിടെ തിരുവനന്തപുരത്ത് 9 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

തലസ്ഥാനത്ത് ഇന്ന്  1050 പേർക്കാണ് രോഗബാധയുണ്ടായത്.  ഇതിൽ 1024 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം 99 ശതമാനത്തിന് മുകളിലാണ് സമ്പർക്കരോഗികളുടെ എണ്ണം. രോഗികളിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. 

click me!