മാലിന്യം തോട്ടിൽ തള്ളി മഹീന്ദ്ര പിക് അപ്, ഒഴുക്ക് നിലച്ചു, നാട്ടിലാകെ പൊല്ലാപ്പായി; ഉടമയെ കണ്ടെത്തി, 20000 പിഴ

Published : Oct 26, 2023, 12:01 AM IST
മാലിന്യം തോട്ടിൽ തള്ളി മഹീന്ദ്ര പിക് അപ്, ഒഴുക്ക് നിലച്ചു, നാട്ടിലാകെ പൊല്ലാപ്പായി; ഉടമയെ കണ്ടെത്തി, 20000 പിഴ

Synopsis

മാലിന്യം തോട്ടിൽ തള്ളാൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങൽ കരിച്ചിയിൽ മാലിന്യം തോട്ടിൽ തള്ളിയ വാഹനത്തിൻ്റെ ഉടമയെ കണ്ടെത്തി 20000 രൂപ പിഴ ചുമത്തി ആറ്റിങ്ങൽ നഗരസഭ. കീഴാറ്റിങ്ങൽ ജെ പി നിവാസിൽ ജെ പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര പിക് അപ് വാഹനത്തിൽ ആണ് മാലിന്യം തോട്ടിൽ തള്ളിയത് എന്ന് നഗരസഭ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഉടമക്ക് പിഴ ചുമത്തിയത്. മാലിന്യം തോട്ടിൽ തള്ളാൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 29 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആറ്റിങ്ങൽ കരിച്ചിൽ പ്രദേശത്ത് ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനെതുടർന്ന് ഒഴുക്ക് നിലക്കുകയും തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

പാലക്കാട് വീടിന് പിന്നിൽ അടുക്കളക്ക് സമീപം ഒരു കവറിൽ അരലക്ഷം രൂപ, ഒപ്പം കത്തും! എഴുതിയത് മാനസാന്തരം വന്ന കള്ളൻ

തുടർന്ന് നാട്ടുകാരും വാർഡ് കാൺസിലറും വിവരം അറിയിച്ചത് അനുസരിച്ച് നഗരസഭ ചെയർപേഴ്സൺ എസ് കുമാരിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മാലിന്യം തോട്ടിൽ തള്ളിയതായും പല സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള ഗുരുതര നിയമലംഘനം നടത്തിയതായും കണ്ടെത്തി. തുടർന്ന് നഗരസഭ സെക്രട്ടറി ആറ്റിങ്ങൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭയും പൊലീസും നടത്തിയ പരിശോധനയിൽ ആണ് മാലിന്യം തള്ളിയ വാഹനത്തെ തിരിച്ചറിഞ്ഞത്.

ആലംകോട്-കിളിമാനൂർ റോഡിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിൽനിന്നുമുള്ള മാലിന്യമാണ് ചാക്കുകെട്ടുകളിലാക്കി തന്റെ വാഹനത്തിൽ കൊണ്ടുവന്ന് തോട്ടിൽ തള്ളിയതെന്ന് വാഹന ഉടമ നഗരസഭക്ക് നൽകിയ മാപ്പ് അപേക്ഷയിൽ പറയുന്നു. 20000 പിഴ ഒടുക്കിയശേഷമാണ് കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് വിട്ടുനൽകിയത്. ശേഷവും കരിച്ചിയിൽ പ്രദേശങ്ങളിലെ ആളിലാത്ത പുരയിടങ്ങളിൽ വ്യാപകമായ രീതിയിൽ ആക്രിക്കടയിൽനിന്നുമുള്ള മാലിന്യം തള്ളിയതായി നാട്ടുകാർ പറഞ്ഞു.

ഇത്തരത്തിൽ ലോഡ് കണക്കിന് മാലിന്യം തള്ളുമ്പോഴും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനോ ഇത്തരത്തിൽ മാലിന്യം കയറ്റി വിടുന്ന ആക്രിക്കടക്കെതിരെ നിയമനടപടി സ്വീകരിക്കാനോ അധികാരികാരികൾക്ക് സാധിക്കാത്തതിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ