സംസ്ഥാനത്ത് വന്യജീവി ശല്യം അതിരൂക്ഷമാണെന്ന് കണ്ടെത്തിയ 12 പ്രദേശങ്ങളിൽ ഒന്നാണ് നിലമ്പൂരെന്നും കാട്ടാനകൾ. കടുവകൾ പുലികൾ, കരടികൾ, കാട്ടുപോത്തുകൾ എല്ലാം നിലമ്പൂർ മേഖലയിലുണ്ടെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്
നിലമ്പൂർ:നിലമ്പൂർ മേഖലയിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കൂടുതൽ ആധുനിക ഉപകരണങ്ങളുമായി വനം വകുപ്പ്. നിലമ്പൂർ നോർത്ത് വനം ഡിവിഷന്റെ പദ്ധതികൾക്ക് തുടക്കമായി. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വനസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി നിലമ്പൂർ നോർത്ത് വനം ഡിവിഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം അരുവക്കോടുള്ള കനോലി ഇക്കോ ടൂറിസം സെന്ററിൽ നടന്നു. ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. വിജയാനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വന്യജീവി സംഘർഷം അതിരൂക്ഷമായ പ്രദ്ദേശങ്ങളിൽ ഒന്നാണ് നിലമ്പൂരെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പറഞ്ഞു.
സംസ്ഥാനത്ത് വന്യജീവി ശല്യം അതിരൂക്ഷമാണെന്ന് കണ്ടെത്തിയ 12 പ്രദേശങ്ങളിൽ ഒന്നാണ് നിലമ്പൂരെന്നും കാട്ടാനകൾ. കടുവകൾ പുലികൾ, കരടികൾ, കാട്ടുപോത്തുകൾ എല്ലാം നിലമ്പൂർ മേഖലയിലുണ്ടെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വിശദമാക്കി. ഈ സാഹചര്യത്തിലാണ് വന്യജീവികളെ തുരത്തുന്നതിനായുള്ള കൂടുതൽ സംവിധാനങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ നിലമ്പൂർ നോർത്ത് - സൗത്ത് ഡി.എഫ്.ഒ മാർ പ്രത്യേക താൽപര്യം എടുത്തതിനാലാണ് വളരെ പെട്ടെന്ന് തന്നെ കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ നൽകാനായത്. കടുവയെയും പുലിയെയും പിടിക്കാൻ ഇപ്പോൾ വയനാട്ടിൽ നിന്നും കൂടുകൾ കൊണ്ടുവരേണ്ട സാഹചര്യമില്ല. എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടെന്നും ഈസ്റ്റേൺ സർക്കിൾ സി.സി.എഫ് വിജയനന്ദൻ പറഞ്ഞു.
കാട്ടാനകളെ പ്രതിരോധിക്കാനുള്ള ഫൈബർ ഗ്ലാസ് സോളാർ ഹാണിംഗ് വൈദ്യുത വേലി നിലമ്പൂരിൽ സ്ഥാപിച്ചതിനെയും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അഭിനന്ദിച്ചു. 12 ബോർ പമ്പ് ആക്ഷൻ ഗൺ, വനത്തിലെ തീപിടുത്തം തടയുന്നതിനുള്ള അഗ്നി പ്രതിരോധ ഉപകരണങ്ങൾ ഉൾപ്പെടെ ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ സഹായിക്കുന്ന ആധുനിക ഫൈബർ ഗ്ലാസ് ഹാങ്ങിങ് ഫെൻസിംഗിന്റെ ഉദ്ഘാടനവും ക്ലിനിക്കൽ, പോസ്റ്റ്‌മോർട്ടം, ലബോറട്ടറി എന്നിവയ്ക്കായുള്ള അത്യാധുനിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും.ചുവർചിത്ര സമർപ്പണവും വനസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചുവർചിത്രം ചടങ്ങിൽ സമർപ്പിച്ചു.


