ആറ്റിങ്ങൽ സ്വദേശി, നീലേശ്വരംകാരിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടു; കാറിലും ലോഡ്ജിലും പീഡനം, പിടിയിൽ

Published : Oct 29, 2024, 10:12 AM IST
ആറ്റിങ്ങൽ സ്വദേശി, നീലേശ്വരംകാരിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടു; കാറിലും ലോഡ്ജിലും പീഡനം, പിടിയിൽ

Synopsis

പെൺകുട്ടിയെ പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിൽ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.  പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി അറിയുന്നത്.

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ശ്യാംജിത്ത് (26) നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ശ്യാംജിത്ത് കാറിനുള്ളിലും ലോഡ്ജ് മുറിയിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.

നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 20-കാരിയുടെ പരാതിയിലാണ് നടപടി. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ആറ്റിങ്ങലിൽ ടാക്സി ഡ്രൈവറായ ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. വിവാഹതിനായ യുവാവ് ഇക്കാര്യം മറച്ച് വെച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇന്‍സ്റ്റഗ്രാമിലെ സൌഹൃദം പിന്നീട് പ്രണയമായി. വിവാഹ വാഗ്ദനം ചെയ്ത് പെൺകുട്ടിയുടെ വിശ്വാസവും പിടിച്ച് പറ്റി. പിന്നീട് പെൺകുട്ടിയെ കാണാൻ നീലേശ്വരത്തെത്തിയ യുവാവ് കുട്ടിയെ വിളിച്ച് വരുത്തി. 

തുടർന്ന് പെൺകുട്ടിയെ പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിൽ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.  പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി അറിയുന്നത്. വിവാഹിതനാണെന്നത് മറച്ചുവെച്ച് തന്നെ ശ്യാംജിത്ത് വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് ആറ്റിങ്ങലിലെത്തി യുവാവിനെ പൊക്കിയത്.   പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 

Read More : 'പലതവണ ചോദ്യം ചെയ്തു, ഒടുവിൽ ചിഞ്ചു സമ്മതിച്ചു'; മകൾ കരഞ്ഞപ്പോൾ എടുത്ത് ചുമരിലേക്കെറിഞ്ഞു, ക്രൂര കൊലപാതകം!

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്