തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Published : Nov 05, 2023, 08:59 PM ISTUpdated : Nov 05, 2023, 09:04 PM IST
തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Synopsis

വെളളിയാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീയാണ് കിഴക്കേകോട്ടയിൽ നിന്നും ഓട്ടോയിൽ കയറി. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയാണ് ഡ്രൈവർ ജിയാസ് വാഹനം കൊണ്ടുപോയത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. രാത്രിയിലെ യാത്രക്കിടെയാണ് ആളില്ലാത്ത സ്ഥലത്തുവച്ച് ഡ്രൈവർ ജിയാസ് സ്ത്രീയെ ഉപദ്രവിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയാണ് സ്ത്രീ രക്ഷപ്പെട്ടത്. പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 

വെളളിയാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീ കിഴക്കേകോട്ടയിൽ നിന്നും ഓട്ടോയിൽ കയറി. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയാണ് ഡ്രൈവർ ജിയാസ് വാഹനം കൊണ്ടുപോയത്. മുട്ടത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്ത്രീയെ പ്രതി ഉപദ്രവിച്ചു. നിലവിളിച്ചപ്പോള്‍ വാ പൊത്തിപിടിച്ചു മർദ്ദിച്ചു. ഇതിന് ശേഷം സ്ത്രീയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ ബീമാപ്പള്ളി ഭാഗത്തേക്ക് കൊണ്ടുപോയി. ഒരു ലോഡ്ജിന്റെ മുന്നിൽ വാഹനം നിർത്തിയപ്പോള്‍ സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി സെക്യൂരിറ്റിയോട് സഹായം തേടി. അപ്പോഴേക്കും ഓട്ടോയുമായി ജിയാസ് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് ജിയാസിനെ ഫോർട്ട് പൊലീസ് അറസ്ററ് ചെയ്തത്. ജിയാസിനെതിരെ മുമ്പ് ഒരു പോക്സോ കേസുമുണ്ട്.

നാട്ടിൽ നിന്ന് ഭാര്യ വിളിച്ചിട്ടെടുക്കുന്നില്ല, മുറിയിലെത്തി നോക്കിയപ്പോൾ പുതച്ച് കിടക്കുന്നു; സമീപം രക്തം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി