
മൂന്നാർ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവറെ ആക്രമിച്ച കേസിൽ ഓട്ടോഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്നാർ കോളനി സ്വദേശി കുബേന്ദ്രന് (30) എതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്.
28 ന് വൈകുന്നേത്തോടെ മൂന്നാർ കോളയിൽ റോഡിലെ ഗസ്റ്റ് ഹൗസിന് സമീപത്തുവെച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് എറണാകുളം ടൂറിസ്റ്റ് ടാക്സി ഡ്രൈവർ ശ്രീജിത്ത് (30) മൂന്നാർ കോളനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കുബേന്ദ്രനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇരുവരും റോഡിൽ വാഹനം നിർത്തിയിട്ടതോടെ ട്രാഫിക്ക് കുരുക്ക് ഉണ്ടാകുകയും കുബേന്ദ്രന്റ സുഹൃത്തുക്കൾ ശ്രീജിത്തിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രശ്നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെ ശ്രീജിത്തിനെ ഓട്ടോ ഡ്രൈവർ മൂന്നാർ ടൗണിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു. കേസ് വേണ്ടെന്ന് ഇരുവരും പറഞ്ഞതോടെ പൊലീസ് ഇവരെ വിട്ടയക്കുകയും ചെയ്തു.
എന്നാൽ ശ്രീജിത്തിനെ വിവസ്ത്രനാക്കി കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചതോടെയാണ് ഇപ്പോൾ കുബേന്ദ്രനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ശ്രീജിത്തിനെ സംരക്ഷിച്ച് പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിക്കുക മാത്രമാണ് ഓട്ടോ ഡ്രൈവർ ചെയ്തതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Read Also: എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ യുവാവിന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; പ്രണയമോ കാരണം?
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam