
നാട്ടുകൽ : വീട്ടുകാരറിയാതെ വീടുവിട്ടിറങ്ങിയ (Run away kid)കുട്ടിയെ അനുനയിപ്പിച്ച് തിരികെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർ (Auto Driver). ഇന്നലെ രാവിലെ ഭീമനാട് ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. വീട് വീട്ടിറങ്ങിയ കുട്ടി ഭീമനാട് സ്റ്റാൻഡിൽ എത്തി പ്രദീപിന്റെ ഓട്ടോയിൽ കയറി മലപ്പുറത്തേക്ക്(Malappuram) പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ പ്രദീപ് കാര്യം അന്വേഷിച്ചു, സംശയിച്ചത് പോലെ തന്നെ കുട്ടി വീടു വിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കിയ പ്രദീപ് അനുനയിപ്പിച്ച് വീട്ടിൽ എത്തിക്കുകയായിരുന്നു. ഈ സമയം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ സമയത്താണ് പ്രദീപ് ഓട്ടോറിക്ഷയിൽ കുട്ടിയുമായി വന്നത്.
വിവരമറിഞ്ഞ നാട്ടുകൽ സി.ഐ സിജോ വർഗീസിന്റെ നിർദ്ദേശപ്രകാരം. നാട്ടുകൽ എസ്.ഐ അനിൽ മാത്യുവും ജനമൈത്രി പോലീസും വ്യാപാരി വ്യവസായി ഭീമനാട് യൂണിറ്റ് ഭാരവാഹികളും ചേർന്ന് മാതൃകാ പ്രവർത്തനം നടത്തിയ പ്രദീപ്കുമാറിനെ അനുമോദിച്ചു. മുതിർന്ന പൗര പ്രമുഖൻ ഉണ്ണിയേട്ടൻ ഷാൾ അണിയിച്ചു വ്യാപാരി വ്യവസായി ഭീമനാട് യൂണിറ്റ് ഭാരവാഹി രമേഷിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam