കോഴിക്കോട് സ്വകാര്യ ബസ്സിന്റെ ചില്ലടിച്ച് തകർത്ത് ഓട്ടോ ഡ്രൈവർമാർ, നിരവധി പേർക്ക് പരിക്ക്

Published : Jan 08, 2023, 04:11 PM IST
കോഴിക്കോട് സ്വകാര്യ ബസ്സിന്റെ ചില്ലടിച്ച് തകർത്ത് ഓട്ടോ ഡ്രൈവർമാർ, നിരവധി പേർക്ക് പരിക്ക്

Synopsis

ബസ് ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. സമാന്തര സർവീസ്  ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ്സ് ഡ്രൈവർ

കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. കൊടുവള്ളി - സിഎം മഖാം റൂട്ടിൽ സർവീസ് നടത്തുന്ന ഹിറ ബസിനു നേരെ ആണ് ആക്രമണം നടത്തിയിരിക്കുന്നത്. സമാന്തര സർവീസ്  ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ്സ് ഡ്രൈവർ പറഞ്ഞു. കണ്ടാലറിയാവുന്ന ആളുകൾ ആണ് ആക്രമിച്ചത് എന്ന് ഡ്രൈവർ അജയ് വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്