ആലപ്പുഴയില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട ഓട്ടോ തീപിടിച്ച് കത്തി നശിച്ചു

By Web TeamFirst Published Jan 31, 2019, 10:14 PM IST
Highlights

 ആലപ്പുഴയില്‍ ഓട്ടോവർക് ഷോപ്പിന് സമീപം ദേശീയ പാതയ്ക്കരികിലായി  കിടന്നിരുന്ന ഓട്ടോ തീപിടിച്ച് കത്തി നശിച്ചു. 

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടില്‍ നിര്‍ത്തിയിട്ട ഓട്ടോ തീപിടിച്ച് കത്തി നശിച്ചു. താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷനിലുള്ള ഓട്ടോവർക് ഷോപ്പിന് സമീപം ദേശീയ പാതയ്ക്കരികിലായി  കിടന്നിരുന്ന ഓട്ടോയാണ് തീപിടിച്ച് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയായിരുന്നു സംഭവം.

പ്രളയ സമയത്ത് കേട് പറ്റിയ ഓട്ടോ വർക് ഷോപ്പിൽ എത്തിച്ചതായിരുന്നു. പിന്നിട് വർക്ക്ഷോപ്പിന്‍റെ പ്രവർത്തനം ഇല്ലാതായതിനെ തുടർന്ന് മാസങ്ങളായി റോഡിന് സമീപം കിടക്കുകയായിരുന്നു. ഉണങ്ങിയ പുല്ല് പടർപ്പുകൾക്ക് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഹരിപ്പാട് ഫയർഫോഴ്സ് എത്തി തീ അണച്ചു.  

click me!