കടുവ ആക്രമിച്ചതെന്ന് സൂചന; വയനാട്ടില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Published : Jan 31, 2019, 07:36 PM IST
കടുവ ആക്രമിച്ചതെന്ന് സൂചന; വയനാട്ടില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Synopsis

ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പയെ കടുവ ആക്രമിച്ച് കൊന്നിരുന്നു

കല്‍പ്പറ്റ: കടുവയെന്ന് സംശയിക്കുന്ന വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബൈരഗുപ്പയ്ക്കും മച്ചൂരിനുമിടയിലായി ചേമ്പുംകൊല്ലി ഭാഗത്താണ് ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.

കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെന്നയാളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് ഭീതി പരത്തുന്ന കടുവയാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പ (35)യെ കടുവ ആക്രമിച്ച് കൊന്നിരുന്നു.

പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴായിരുന്നു ആക്രമിച്ചത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനം എടുത്ത ദിവസം തന്നെ രണ്ടാമത്തെ ആളും കൊല്ലപ്പെട്ടതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം, കല്ലുമ്മക്കായ പറിക്കാന്‍ പോയ പ്രവാസി യുവാവ് കോഴിക്കോട് കടലിൽ മരിച്ച നിലയില്‍
കറന്‍റ് ബില്ല് കുടിശ്ശിക 30 കോടിയോളം രൂപ; എച്ച്എംടി കളമശ്ശേരി യൂണിറ്റിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി, ഉത്പാദനം നിലച്ചു