
തിരുവനന്തപുരം: പാറശ്ശാല പാറശുവയ്ക്കലില്‍ ദേശീയപാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയിട്ട് രണ്ടു മാസം പിന്നിടുന്നു. സാധാരണക്കാരനായ കുടുംബനാഥന്റെ ഏക ജീവനോപാധിയാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. ജൂലൈ 27-ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ പരശുവയ്ക്കല്‍ സ്വദേശിയായ അനി, ദേശീയപാതയ്ക്ക് സമീപത്തെ ഒരു വീട്ടിലായിരുന്നു ഓട്ടോ പതിവായി പാർക്ക് ചെയ്തിരുന്നത്. അന്നേദിവസം രാത്രിയും ഓട്ടം കഴിഞ്ഞ് വാഹനം ഇവിടെ നിർത്തിയിട്ടിരുന്നു. എന്നാൽ, രാവിലെ വന്നുനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ നിന്ന് മൂന്നു യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. സമീപത്തെ കടകളിലെല്ലാം പ്രതികളുടെ മുഖം പതിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതര സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണ് സംശയിക്കുന്നത്. ദൃശ്യങ്ങൾ സഹിതം ഉടമ അനി പാറശ്ശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
വിദ്യാർഥികളായ മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഈ ഓട്ടോറിക്ഷ. വാഹനം നഷ്ടപ്പെട്ടതോടെ അനിയുടെ കുടുംബം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട മൂന്ന് പേരെക്കുറിച്ചോ മോഷണം പോയ ഓട്ടോറിക്ഷയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പാറശ്ശാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഉടമ അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam