ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു

Published : Oct 19, 2019, 07:23 PM IST
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു

Synopsis

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം

ചാരുംമൂട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു. നൂറനാട് ഉളവുക്കാട് മണിമംഗലത്ത് മോഹനൻ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം.

അപകട സമയത്ത് മോഹനൻ മാത്രമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.  ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിയുകയും ഓട്ടോ തകരുകയും ചെയ്തു. 

ഗുരുതരമായി പരിക്കേറ്റ മോഹനനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടി; ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
കുറച്ച് നാളായി നോട്ടമിട്ടു, ഒടുവിൽ പൊക്കി; 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപന, അസം സ്വദേശി പിടിയിൽ