റോഡിലെ വെള്ളക്കെട്ടില്‍ വീണ് യാചകന്‍; നാട്ടുകാര്‍ നോക്കി നില്‍ക്കെ രക്ഷകരായി സ്കൂള്‍ കുട്ടികള്‍

By Web TeamFirst Published Oct 19, 2019, 3:21 PM IST
Highlights

കാലുകള്‍ നഷ്ടപ്പെട്ട യാചകനെയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

ചാരുംമൂട്: സമൂഹത്തില്‍ നന്മ വറ്റാത്ത മനസ്സുകളുണ്ടെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. നന്മയും സഹാനുഭൂതിയും വാക്കുകള്‍ കൊണ്ടല്ല പ്രവൃത്തിയിലൂടെയാണ് പ്രകടമാക്കേണ്ടത് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. റോഡിലെ വെള്ളക്കെട്ടില്‍ വീണ അംഗപരിമിതനായ യാചകനെ സഹായിച്ചാണ് ഇവര്‍ ശ്രദ്ധ നേടിയത്. ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനിലാണ് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെട്ട കാലുകളില്ലാത്ത യാചകനെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടുത്തിയത്. 

കാലുകള്‍ നഷ്ടപ്പെട്ട തമിഴ്നാട് സ്വദേശിയായ ഇയാള്‍ കൈകള്‍ കുത്തിയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. യാചകന്‍ വെള്ളക്കെട്ടില്‍പ്പെട്ടത് കണ്ടിട്ടും സഹായിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന താമരക്കുളം വിവിഎച്ച്എസ്എസ് ലെ വിദ്യാര്‍ത്ഥികള്‍ യാചകനെ വെള്ളക്കെട്ടില്‍ നിന്നും പൊക്കിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.  

  

click me!