ഓട്ടോറിക്ഷ റോഡിൽ എതിർവശത്ത് കയറി വന്നു; ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ഊരി ഡ്രൈവറുടെ തലയ്ക്കടിച്ചു, കേസെടുത്തു

Published : Nov 23, 2025, 02:41 PM IST
clash

Synopsis

തർക്കത്തിനി‌ടെ ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ഊരി ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ പൂച്ചുണ്ണി പാടത്താണ് സംഭവം. ഇരുവരും തമ്മിൽ നടുറോഡിൽ കയ്യാങ്കളിയുമുണ്ടായി. നാട്ടുകാർ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. 

തൃശ്ശൂർ: ഓട്ടോറിക്ഷ റോഡിൽ എതിർവശത്ത് കയറി വന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. തർക്കത്തിനി‌ടെ ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ഊരി ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ പൂച്ചുണ്ണി പാടത്താണ് സംഭവം. ഇരുവരും തമ്മിൽ നടുറോഡിൽ കയ്യാങ്കളിയുമുണ്ടായി. നാട്ടുകാർ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. സംഘർഷത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നി‌ട്ടുണ്ട്. അതേസമയം, സംഭവത്തിൽ ബൈക്ക് യാത്രികനായ വിയ്യൂർ സ്വദേശി ജിതിൻ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

 

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ