തക്കാളി വില പൊള്ളുന്നു, പക്ഷെ, ഈ ഓട്ടോയിൽ കയറിയാൽ സൗജന്യം! ഡ്രൈവർ പ്രഖ്യാപിച്ച ഓഫർ ഇങ്ങനെ..

Published : Jul 19, 2023, 05:48 PM ISTUpdated : Jul 19, 2023, 05:55 PM IST
തക്കാളി വില പൊള്ളുന്നു, പക്ഷെ, ഈ ഓട്ടോയിൽ കയറിയാൽ സൗജന്യം! ഡ്രൈവർ പ്രഖ്യാപിച്ച ഓഫർ ഇങ്ങനെ..

Synopsis

പച്ചക്കറികളുടെ ലഭ്യതക്കുറവിനെ തുടർന്ന് വിപണിയിൽ വില കുതിച്ചുയരുന്നത് പൊതുജനങ്ങൾക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.      

ദില്ലി: പച്ചക്കറികളുടെ ലഭ്യതക്കുറവിനെ തുടർന്ന് വിപണിയിൽ വില കുതിച്ചുയരുന്നത് പൊതുജനങ്ങൾക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. അതിൽ പ്രധാനം തക്കാളിയുടെ വിലയാണ്. വില പരിധി വിട്ടതോടെ വലിയ ശതമാനം ആളുകൾ തക്കാളി ഉപയോഗം തന്നെ നിർത്തി എന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടുകളടക്കം പുറത്തുവരികയും ചെയ്യുന്നു. കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിൽ നൽകിയാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും തക്കാളി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ വലിയ പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്. 

എന്നാൽ വലിയ പ്രതിസന്ധികളെ അനുകൂലമാക്കി മാറ്റുന്ന ചിലരുണ്ട്. അങ്ങനെ ഏറെ ശ്രദ്ധ നേടിയ ഒരു ഓട്ടോ ഡ്രൈവറെ കുറിച്ചാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. തക്കാളി വിലയുടെ വർധനവിനിടെ അത് ആയുധമാക്കി കിടിലൻ ഓഫറാണ് ഓട്ടോ ഡ്രൈവർ യാത്രക്കാർക്ക് നൽകുന്നത്.  അഞ്ച് തവണ തന്റെ ഓട്ടോറിക്ഷയിൽ യാത്ര നടത്തുന്നവർക്ക് തക്കാളി സൌജന്യമായി നൽകുമെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ഓഫർ. 

ചണ്ഡീഗഢിലുള്ള ഓട്ടോ ഡ്രൈവർ അനിൽ കുമാറാണ് തന്റെ ഓട്ടോയിലെ യാത്രക്കാർക്കായി ഓഫർ മുന്നോട്ടുവച്ചത്. ഓട്ടോയിൽ അഞ്ച് യാത്രകൾ നടത്തുന്നവർക്ക് ഒരു കിലോ തക്കാളിയാണ് അനിൽ സൗജന്യമായി നൽകിയത്. ഓട്ടോ ഓടിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും, ഇത്തരം വ്യത്യസ്തമായ സേവനങ്ങളും ഓഫറുകളും നൽകുന്നത് തനിക്ക് വലിയ സംതൃപ്തി നൽകുന്നുവെന്നും അനിൽ അനിൽ പറയുന്നു. 

Read more: വേറെ വഴിയില്ല; തക്കാളിയെ കടുംവെട്ട് വെട്ടി 68 ശതമാനം വീടുകൾ; സർവ്വെ റിപ്പോർട്ട്

തക്കാളി നൽകിയത് മാത്രമല്ല അനിലിന്റെ വ്യത്യസ്തതകൾ.  കഴിഞ്ഞ 12 വർഷമായി അദ്ദേഹം സൈനികർക്കും, ആശുപത്രികളിലേക്ക് പോകുന്ന ഗർഭിണികൾക്കും സൗജന്യ സവാരി നൽകിവരുന്നുണ്ട്. ഒക്ടോബറിൽ ഗുജറാത്തിൽ പാകിസ്ഥാനുമായി നടക്കാനിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ വിജയിച്ചാൽ പ്രദേശത്ത് അഞ്ച് ദിവസത്തെ സൗജന്യ ഓട്ടോ സവാരിയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്