നായയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു, കൊച്ചിയിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവറുടെ പരാക്രമം

Published : Sep 06, 2026, 08:16 PM IST
kerala police vehicle

Synopsis

സംഭവത്തിൽ സൗത്ത് പോലീസിൽ കടയുടമ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോയുടെ ആർ സി ഓണറെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊച്ചി: കൊച്ചിയില്‍ ചായക്കടയിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവറുടെ പരാക്രമം. കൊച്ചി തേവരയിലെ ചായക്കടയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചായക്കടയിൽ കിടക്കുകയായിരുന്ന നായയെ ഉപദ്രവിച്ചത് കടയിലെ ജീവനക്കാരൻ ചോദ്യം ചെയ്തതിലാണ് പ്രകോപനം ഉണ്ടായത്. അതേതുടർന്ന് ഓട്ടോയിൽ നിന്ന് വടിവാൾ എടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. സംഭവത്തിൽ സൗത്ത് പോലീസിൽ കടയുടമ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോയുടെ ആർ സി ഓണറെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൈനാപ്പിളിൽ മരുന്ന് വച്ച് നൽകിയിട്ടും രക്ഷയില്ല, മുനിത്തടം ഭാഗത്ത് കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
വാഹനങ്ങളുടെ നീണ്ട നിര, പാലിയേക്കര ടോളിലെ മുഴുവൻ ബൂത്തുകളും തുറന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി