
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ വീണ്ടും വാഹനത്തില്‍ നിന്നും ബാറ്ററി മോഷണം.ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികള്‍ മോഷണം പോയി.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്.
രാത്രി കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേവികുളത്ത് വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി മോഷ്ടാക്കള്‍ കവര്‍ന്നത്. ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം രാത്രികാലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നാണ് ബാറ്ററികള്‍ മോഷ്ടിച്ചത്.
രാവിലെ ലോറി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്.ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില വരുമെന്നും പോലീസില്‍ പരാതി നല്‍കിയതായും വാഹനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്. രാത്രികാലത്ത് നിര്‍ത്തിയിടുന്ന ലോറികളിലാണ് ഏറെയും മോഷണം നടന്നിട്ടുള്ളത്.ബാറ്ററി മോഷണം തുടര്‍ക്കഥയായതോടെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.ബാറ്ററി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam