
പാലക്കാട്: തൃത്താല ആനക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണ്ണമായി കത്തി നശിച്ചു. മലമൽക്കാവ് സ്വദേശി സന്തോഷ് എടപ്പല്ലത്തിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീടിനകത്ത് കനത്ത പുകയും ചൂടും നിറഞ്ഞതോടെ പുറത്തിറങ്ങിയ വീട്ടുകാരാണ് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തുന്നത് കാണുന്നത്. ഉടൻ തന്നെ വീട്ടുകാർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ് തീ അണക്കാൻ ശ്രമിച്ചുവെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തായി നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപായി വീട്ടുകാർ വാഹനം പരിസരത്ത് നിന്നും മാറ്റുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുലർച്ചെ മുന്നേമുക്കാലോടെ തന്നെ തൃത്താല പൊലീസ് സ്ഥലത്തെത്തി പരിരോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam