മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Oct 15, 2025, 11:34 PM IST
malappuram water polo

Synopsis

തെറ്റുകൾ ചില താരങ്ങൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഒഫീഷ്യൽസും മത്സരാർത്ഥികളും തമ്മിൽ തർക്കമായി. ഇത് കയ്യാങ്കളിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം

മലപ്പുറം: മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്. ഫല നിർണയത്തെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. തെറ്റുകൾ ചില താരങ്ങൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഒഫീഷ്യൽസും മത്സരാർത്ഥികളും തമ്മിൽ തർക്കമായി. ഇത് കയ്യാങ്കളിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ തിരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരീക്കോട് വേങ്ങര സബ്ജില്ലാ ടീമുകളുടെ മത്സരത്തിനിടെയാണ് തല്ലുണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ