മൂന്നാറിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു

Published : Nov 24, 2020, 06:03 PM IST
മൂന്നാറിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു

Synopsis

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടാറിക്ഷ കാട്ടാന തകര്‍ത്തു. കെഡഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരായ പീറ്റര്‍ - ഉമ ദമ്പതികളുടെ ഓട്ടോയാണ് കാട്ടാന തകര്‍ത്തത്. 

മൂന്നാര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടാറിക്ഷ കാട്ടാന തകര്‍ത്തു. കെഡഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരായ പീറ്റര്‍ - ഉമ ദമ്പതികളുടെ ഓട്ടോയാണ് കാട്ടാന തകര്‍ത്തത്. 

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്ന ഓട്ടോയാണ് തകര്‍ന്നത്. ഞായറാഴ്ച രാത്രി 1.30 മണിയോടെ എത്തിയ കാട്ടാന വീട്ടിനു മുമ്പില്‍ നിര്‍ത്തിയിരുന്ന ഓട്ടോ കൊമ്പുകൊണ്ട് കോര്‍ത്ത് കുത്തിമറിച്ചിട്ടു. 

ഏറെ നേരം ലയത്തിനു സമീപം നിലയുറപ്പിച്ച ശേഷമാണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഈ ലയത്തിനു സമീപമെത്തിയ കാട്ടാന വീടിനു സമീപത്തുണ്ടായിരുന്ന വാഴകള്‍ നശിപ്പിച്ചിരുന്നു.  ഓട്ടോറിക്ഷകൾ കാട്ടാന തകര്‍ക്കുന്നത് പതിവാണ്.

കാട്ടാന ശല്യം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്റ്റേറ്റ് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കു മുമ്പ് ഇതേ എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനു സമീപത്തെ വീട്ടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷാകളും മോട്ടോര്‍ ബൈക്കുകകളും കാട്ടാന തകര്‍ത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം