
മാവേലിക്കര: കള്ള് ഷാപ്പിൻറെ ചുമരിലെ തടി പലകകൾ തകർത്ത് മോഷണം. ചാരുമ്മൂട് തടത്തിലയ്യത്ത് സുനിൽ കുമാറിന്‍റെ ലൈസൻസിയിലുള്ള ഉമ്പർനാട് പുത്തൻചന്ത റ്റി.എസ്.24-ാം നമ്പർ ഷാപ്പിലാണ് കവർച്ച നടന്നത്. 8400 രൂപയും 37 കുപ്പി കള്ളും ഷാപ്പില്‍ നിന്നും മോഷണം പോയിട്ടുണ്ട്.
ഷാപ്പിലെ ജീവനക്കാരനായ പ്രയാർ സ്വദേശി അജി രാവിലെ 8 മണിയോടെ ഷാപ്പ് തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. തുടർന്ന് നടന്നത്തിയ തിരച്ചിലിൽ പണവും കള്ളും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുറത്തികാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam