നാദാപുരത്ത് ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ, പിന്നാലെ സസ്‌പെന്‍ഷന്‍

Published : Aug 19, 2025, 07:09 PM IST
rape survivor

Synopsis

ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും അധികൃതർ.

കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ചികിത്സക്കായെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇയാള്‍ സ്ഥിരം ജീവനക്കാരന്‍ ആയിരുന്നില്ലെന്നും സൂചിപ്പിച്ചു.

കഴിഞ്ഞ ജൂലൈയില്‍ അമ്മയോടൊപ്പം ചികിത്സക്കായെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാദാപുരം-തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. നാദാപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി