ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; മുത്തങ്ങയിൽ പിടികൂടിയത് 5 ലക്ഷം വിലയുള്ള മെത്താഫിറ്റമിൻ

Published : Jul 21, 2024, 09:06 AM IST
ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; മുത്തങ്ങയിൽ പിടികൂടിയത് 5 ലക്ഷം വിലയുള്ള മെത്താഫിറ്റമിൻ

Synopsis

മൈസൂർ - പൊന്നാനി  കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്. 

മാനന്തവാടി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് എക്സൈസ്  അറസ്റ്റ് ചെയ്തത്. മൈസൂർ - പൊന്നാനി  കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന  സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്. 

ബെംഗ്ലൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു. പ്രതി ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വിവാഹ ആവശ്യത്തിനായി കഴിഞ്ഞ 5 മാസമായി ഇയാൾ നാട്ടിൽ ഉണ്ടായിരുന്നെന്നും എക്സൈസ് പറഞ്ഞു.

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു