ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Published : Jun 12, 2023, 10:48 PM IST
ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക്  കിഴക്കുംതുള്ളി രമേഷിന്‍റെ മകൾ ഐശ്വര്യ (20) ആണ് മരിച്ചത്. 

തൃശൂർ: തൃശൂരില്‍ ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക്  കിഴക്കുംതുള്ളി രമേഷിന്‍റെ മകൾ ഐശ്വര്യയാണ് മരിച്ചത്. 20 വയസായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഐശ്വര്യ. അമ്മ: സിന്ധു. സഹോദരങ്ങൾ: അക്ഷയ്, അശ്വതി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Also Read: ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതേ! മുന്നറിയിപ്പുമായി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്