വീണ്ടും തെരുവ് നായയുടെ ആക്രമണം; കാസര്‍കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

Published : Jun 12, 2023, 10:21 PM IST
വീണ്ടും തെരുവ് നായയുടെ ആക്രമണം; കാസര്‍കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

Synopsis

ഉക്കിനടുക്ക എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസ്സുകാരി മറിയം താലിയ എന്നിവരെയാണ് ഇന്ന് വൈകിട്ട് തെരുവ് നായ ആക്രമിച്ചത്.

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസർകോട് രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസ്സുകാരി മറിയം താലിയ എന്നിവരെയാണ് ഇന്ന് വൈകിട്ട് തെരുവ് നായ ആക്രമിച്ചത്. ഇരുവരെയും കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, തൃശൂർ പുന്നയൂർകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അമ്മക്കും മകൾക്കും പരിക്കേറ്റു. കടയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. പരിക്കേറ്റ ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവർ ആശുപത്രിയില്‍ ചികിത്സ തേടി. കാസർകോട് രണ്ട് കുട്ടികൾക്ക് ഇന്ന് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്കയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഐസ ഫാത്തിമയ്ക്കും പെർളയിൽ രണ്ടരവയസുകാരി മറിയം താലിയക്കുമാണ് പരിക്കേറ്റത്.

Also Read: 'സംരക്ഷിക്കപ്പെടേണ്ടത് കുട്ടികള്‍, പട്ടികളല്ല'; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂര്‍ മുഴുപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായയുടെ കടിയേറ്റ് 11 വയസുകാരന്‍ മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച നിഹാല്‍ നൗഷാദിനെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതാവുന്നത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമാണ് ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു