
കൊല്ലം: ഗുരുതരമായ ഹൃദ്രോഗത്തിന് (Heart Disease) ചികില്‍സ തേടുന്ന കൊല്ലം (Kollam) പരവൂരിലെ രണ്ടു വയസുകാരന്‍ സന്ദീപ് നല്ല മനസുകളുടെ സഹായം തേടുകയാണ്. തീര്‍ത്തും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ ക്യാന്‍സര്‍ (Cancer) രോഗിയായ അമ്മയ്ക്കും വയോധികയായ അമ്മൂമ്മയ്ക്കുമൊപ്പം കഴിയുന്ന ഈ കുഞ്ഞിന്‍റെ ജീവിത സാഹചര്യം കാണുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കും.
വീട് എന്നൊന്നും പറയാനാവില്ല. ഇരുട്ടു നിറഞ്ഞ ഒരു കൊച്ചു മുറി. അതിൽ മൂന്നു മനുഷ്യർ. സന്ദീപും അമ്മ സന്ധ്യയും പിന്നെ അമ്മൂമ്മ വിജയകുമാരിയും. കരളില്‍ ബാധിച്ച ക്യാൻസർ രോഗത്തിന് ചികിൽസയിലാണ് സന്ധ്യ. സന്ധ്യയുടെ ചികിൽസ നടക്കുന്നതിനിടെയാണ് മകൻ സന്ദീപിന്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് തിരിച്ചറിഞ്ഞത്.
രണ്ടു ദ്വാരങ്ങളുളള ഹൃദയവുമായിട്ടാണ് ഈ കുഞ്ഞിന്‍റെ ജീവിതം. അടിയന്തര ശസ്ത്രക്രിയ നടത്തിയേ കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകൂ. പക്ഷേ ലോട്ടറി വിറ്റ് അന്നന്നത്തെ അന്നം തേടുന്ന വിജയകുമാരിയ്ക്കോ ഗുരുതര കരള്‍ രോഗം ബാധിച്ച സന്ധ്യയ്ക്കോ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസകൾക്കും വേണ്ട പണം എങ്ങിനെ കണ്ടെത്തുമെന്ന് അറിയില്ല. കാണുന്നവരോടെല്ലാം കരഞ്ഞ് പറഞ്ഞ് സഹായം അഭ്യർഥിക്കുകയാണീ സ്ത്രീകള്‍.
ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് സന്ധ്യയെയും മകനെയും. ബന്ധുക്കളാരും സഹായിക്കാനുമില്ല. വാർത്ത കാണുന്ന നല്ല മനസുകൾ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുമെന്ന പ്രതീക്ഷയിലാവാം ഒരു പാട് സ്നേഹ ചുംബനങ്ങളെറിഞ്ഞാണ് കുഞ്ഞു സന്ദീപ് ഞങ്ങളെ യാത്രയാക്കിയത്. കുഞ്ഞു ചിരി മായാതിരിക്കാൻ നമ്മുടെ ഓരോ ചെറിയ സഹായത്തിനും കഴിഞ്ഞേക്കാം.
ACCOUNT DETAILS
SANDHYA V
ACCOUNT NUMBER 31157555181
SBI CHATHANNOOR BRANCH
IFSC SBIN0005185
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam