
ചേര്‍ത്തല: ചേര്‍ത്തല നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ബേക്കറിക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. വയലാര്‍ റൈയ്ഹാന്‍ മന്‍സില്‍ മണ്‍സൂറിന്‍റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ബേക്കറിക്കാണ് തീപിടിച്ചത്. ബേക്കറിയുടെ മുകള്‍ ഭാഗത്തുള്ള ബോര്‍മ്മയില്‍ നിന്ന് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് പിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.
ചേര്‍ത്തല അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തി ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. ആളപായമില്ല. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാന്‍ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം ഫലം കണ്ടു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ചേര്‍ത്തല സിഐ ലൈസാദ് മുഹമ്മദ്, ഫയര്‍ ഓഫീസര്‍ എ ശ്രീകുമാര്‍, അസിസ്റ്റന്റ് സീനിയര്‍ ഓഫീസര്‍ ജസ്റ്റിന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ലജി, രാഗേഷ്, രഞ്ജിത്ത്, സുബിന്‍, ബിനു കൃഷ്ണന്‍, അനില്‍കുമാര്‍, സന്തോഷ്, റിനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam