ബാലാരാമപുരം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്; മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കും സമ്പര്‍ക്കപ്പട്ടികയില്‍

By Web TeamFirst Published Jul 5, 2020, 8:14 AM IST
Highlights

ബാലരാമപുരം, കോട്ടുകാൽ വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ്, മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളും സമ്പര്‍ക്കപ്പട്ടികയിലുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബാലാരാമപുരം സ്വദേശിയായ വെൽഡറുടെ റൂട്ട് മാപ്പ് പുറത്തു വന്നു. നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉളളത്. ബാലരാമപുരം, കോട്ടുകാൽ വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ്, മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളെല്ലാം സമ്പർക്ക പട്ടികയിൽ ഉണ്ട്. 

കാലടിയിലെ ഒരു വീട്ടിൽ വെൽഡിംഗ് ജോലിക്കും പോയി. നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയും വിഎസ്എസ്സിയിലെ അപ്രന്റീസ് ട്രെയിനിയുമായി ആളുടെ റൂട്ട് മാപ്പും പുറത്തുവന്നു. വഴുതൂരിലെ നിരവധി കടകളിലും സൂപ്പർമാർക്കറ്റുകളിലും സന്ദർശനം നടത്തിയിട്ടുണ്ട്.

 പാളയം ഗുഡ് മോണിംഗ് സ്റ്റോറിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി 14 ദിവസത്തെ ക്വാറന്റീനിൽ കഴിഞ്ഞ ശേഷം 28, 29 തീയതികളിൽ പാളയത്തെ വിവിധ കടകൾ സന്ദർശിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നാല് പേർക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരച്ചതോടെ തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയ്മെന്റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. സമ്പർക്ക രോഗികളുടെ എണ്ണം കൂടുമ്പോഴും നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം.

click me!