12 വര്‍ഷം ജയിൽവാസം, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പൊലീസിന് തലവേദന; ജംബുലിംഗത്തിനെതിരെ കാപ്പ

Published : Nov 19, 2026, 01:11 PM IST
Jambulingam Suresh Kaapa

Synopsis

റൗഡി ലിസ്റ്റില്‍ പെട്ട ഗുണ്ട ജംബുലിംഗം എന്നു വിളിക്കുന്ന സുരേഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ബാലരാമപുരം പൊലീസ്. തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിൽ പ്രതിയാണ് സുരേഷ്.

തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുന്നയ്ക്കാട് പറയരുകോണത്തു മേലെ പുതുവല്‍പുത്തന്‍ വീട്ടില്‍ ജംബുലിംഗം എന്നു വിളിക്കുന്ന സുരേഷ് (44) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സുരേഷിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ട്. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷവും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷിനെതിരെ കാപ്പ ചുമത്തിയത്.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ല റൂറല്‍ പോലീസ് മേധാവി പ്രശാന്തന്‍കാണിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ ബാലരാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണന്‍, എസ്ഐ ദീപു, ഗ്രേഡ് എസ്ഐ സുധീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആല്‍വിന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ആശിഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു മാസം മുമ്പ് ബാലരാമപുരം പൊലീസ് വിവിധ സ്ക്വാഡുകളായി ചേര്‍ന്ന് മറ്റൊരു കേസില്‍ പിടികൂടി ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയതായിരുന്നു ജംബുലിംഗം സുരേഷ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈസൻസില്ല, 18 വയസുമായില്ല; പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവരില്‍ പകുതിയോളം മലപ്പുറത്ത്, ഒരാഴ്ചയ്ക്കിടെ പിടിയിലായത് 220 പേര്‍
'ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടി മുറിയിലും കോടതിയിലും ഇല്ല'; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ വീണ്ടും ട്വിസ്റ്റ്, എസ്എച്ച്ഒയുടെ മൊഴി