31 ഗ്രാം തൂക്കം വരുന്ന വളകൾ പണയം വച്ച് ഒന്നര ലക്ഷത്തിൽപരം രൂപ വാങ്ങി, പോയ ആൾ തിരിച്ചുവന്നില്ല, പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം

Published : Mar 28, 2026, 01:25 AM IST
Gold loan fraud

Synopsis

സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. കട്ടച്ചൽകുഴി സ്വദേശിയായ സജു (50) ആണ് പിടിയിലായത്. 

തിരുവനന്തപുരം: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ ബാലരാമപുരം പൊലീസ് പിടികൂടി. കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി സജു (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജനുവരി 11നായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. മംഗലത്ത്കോണം ജങ്ഷനിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ 31.90 ഗ്രാം തൂക്കം വരുന്ന രണ്ട് വളകൾ (മുക്കുപണ്ടം) പണയം വെച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിച്ചെടുക്കുകയായിരുന്നു.

പിന്നീട് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇത് മുക്കാണെന്ന് മനസിലായത്. ഇയാൾക്കെതിരെ ബാലരാമപുരം പൊലീസിൽ പരാതി നൽകിയെങ്കിലും ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കോട്ടുകാൽ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂ‌ടുകയായിരുന്നു.

ബാലരാമപുരം എസ്എച്ച്ഒ അഭിലാഷ്, പ്രിൻസിപ്പൽ എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ മാരായ സതി കുമാർ,ജയറാം എസ്‌സിപിഒ മാരായ ലെനിൻ ,അരുൺ ,ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടുകാൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നും ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ജ്വല്ലറികളിൽ സമാന തട്ടിപ്പുകൾനടത്തിയിട്ടുള്ളതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൃതദേഹവുമായി നടത്തിയ പോരാട്ടത്തിനൊടുവിൽ കരിയോയിൽ കമ്പനി വഴങ്ങി! 15 ലക്ഷം രൂപ ധനസഹായം, മൂന്ന് ചെക്കുകളായി തുക കൈമാറും
31 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ചു, പിന്നാലെ മുങ്ങി, ഒന്നരലക്ഷത്തിൽപരം തട്ടി, ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി പൊലീസ്