മൃതദേഹവുമായി നടത്തിയ പോരാട്ടത്തിനൊടുവിൽ കരിയോയിൽ കമ്പനി വഴങ്ങി! 15 ലക്ഷം രൂപ ധനസഹായം, മൂന്ന് ചെക്കുകളായി തുക കൈമാറും

Published : Mar 28, 2026, 12:42 AM IST
Compromise reached in Karioyil fire victim's death

Synopsis

കൊച്ചിയിൽ കമ്പനിയിലെ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഒടുവിൽ നീതി ലഭിച്ചു. 22 വർഷം ജോലി ചെയ്ത കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ മകൻ അച്ഛന്റെ മൃതദേഹവുമായി പ്രതിഷേധിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപ നൽകാൻ ധാരണയായി.  

കൊച്ചി: 22 വർഷം തന്റെ വിയർപ്പൊഴുക്കി വളർത്തിയ കമ്പനിയിൽ വെച്ച് തീപിടുത്തത്തിൽ ദാരുണമായി മരിച്ച തൊഴിലാളിയുടെ കുടുംബം ഒടുവിൽ നീതി നേടി. കാരിയോയിൽ സംസ്കരണ യൂണിറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിഹാര്‍ സ്വദേശിയായ തൊഴിലാളിയുടെ മകൻ റാം പ്രകാശ് അച്ഛന്റെ മൃതദേഹവുമായി നടത്തിയ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി.

15 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകും. ഇതിൽ ആദ്യ ചെക്ക് ഇന്ന് തന്നെ കൈമാറി. ബാക്കി തുക രണ്ട് ചെക്കുകളായി ലേബർ ഓഫീസർ മുഖാന്തരം ചൊവ്വാഴ്ച നൽകും. ഇഎസ്ഐ പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയും അടിയന്തരമായി കൈമാറാൻ ചർച്ചയിൽ ധാരണയായി. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചതോടെ മൃതദേഹം ഉടൻ സംസ്കരിക്കും.

"അച്ഛൻ മരിച്ചതും കമ്പനിക്ക് വേണ്ടി!" - വിങ്ങലടക്കി റാം പ്രകാശ്

"22 വർഷം അച്ഛൻ ആ കമ്പനിക്ക് വേണ്ടിയാണ് ജീവിച്ചത്, മരിച്ചതും അതിനുവേണ്ടിത്തന്നെ. എന്നിട്ടും അവർ തിരിഞ്ഞു നോക്കിയില്ല," റാം പ്രകാശിന്റെ വാക്കുകൾ ഏവരുടെയും കണ്ണ് നിറച്ചു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് അച്ഛന്റെ മരണത്തിന് കാരണമെന്നും കുടുംബത്തിന്റെ ഏക അത്താണിയാണ് നഷ്ടപ്പെട്ടതെന്നും മകൻ പറഞ്ഞു. ബീഹാറിലും ഇവിടെയും സ്വന്തമായി വീടില്ലാത്ത കുടുംബം പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു. ആദ്യം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ചർച്ചകൾക്കൊടുവിൽ 15 ലക്ഷത്തിൽ സമവായമാവുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

31 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ചു, പിന്നാലെ മുങ്ങി, ഒന്നരലക്ഷത്തിൽപരം തട്ടി, ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി പൊലീസ്
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു