
തൃശൂർ: അയ്യന്തോൾ സെന്റ്മേരിസ് അസംപ്ഷൻ ദൈവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് പള്ളി പുനരുദ്ധാരണ നിർമ്മാണ ഫണ്ടിലേക്കുള്ള ലേലം വിളിയിൽ ചെങ്ങോലികോടൻ പഴക്കുല 583000 രൂപക്ക് ലേലത്തിൽ പോയി. പള്ളിയിലെ സിഎല്‍സി സംഘടനയാണ് വന്‍ തുക മുടക്കി ലേലം കൊണ്ടത്. വികാരി ഫാദര്‍ വര്‍ഗീസ് എടക്കളത്തൂര്‍ ലേലത്തിനു നേതൃത്വം നല്‍കി. ലേലത്തിന്റെ രസകരമായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.