'ബെട്ടിയിട്ട ബായത്തണ്ട് പോലെ' എന്നതൊക്കെ പഴയങ്കഥ; മൂടോടെ പിഴുതാലും കുലയ്ക്കും കണിക്കൊന്ന ബസ് സ്റ്റോപ്പിൽ വാഴ

Published : Aug 30, 2024, 05:15 PM ISTUpdated : Aug 30, 2024, 06:13 PM IST
'ബെട്ടിയിട്ട ബായത്തണ്ട് പോലെ' എന്നതൊക്കെ പഴയങ്കഥ; മൂടോടെ പിഴുതാലും കുലയ്ക്കും കണിക്കൊന്ന ബസ് സ്റ്റോപ്പിൽ വാഴ

Synopsis

അങ്ങനെ വെള്ളവും വളവും നൽകാതെയും, ചുവടോടെ പറിച്ചെടുത്ത് വെട്ടിവച്ചാലും വിളവ് തരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ ഒരു വാഴ.


തൃശൂര്‍: വെള്ളവും വളവും നൽകി കാത്തിരുന്നിട്ടും വിളവ് തരാത്ത ചില കൃഷി അനുഭവങ്ങളെ കുറിച്ച് ഒരിക്കലെങ്കിലും വേവലാതി പറഞ്ഞവരായിരിക്കും നമ്മളിൽ പലരും. എന്നാൽ അങ്ങനെ വെള്ളവും വളവും നൽകാതെയും, ചുവടോടെ പറിച്ചെടുത്ത് വെട്ടിവച്ചാലും വിളവ് തരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ ഒരു വാഴ.

കയ്പമംഗലത്താണ്, 'ബെട്ടിയിട്ട ബായത്തണ്ട് പോലെ' എന്ന സിനിമാ ഡയലോഗിനും പ്രയോഗത്തിനും അപവാദമായി ഒരു വാഴ നിൽക്കുന്നത്. മൂടോടെ പിഴുതു, കൂമ്പടക്കം വെട്ടിമാറ്റിയിട്ടും ബാക്കിയുള്ള വാഴപ്പിണ്ടിയിൽ കുലച്ചിരിക്കുകയാണ് ഈ വാഴ. കയ്പമംഗലത്തു നിന്നാണ്  വാഴപ്പിണ്ടിയിൽ നിന്നും കുല വന്ന കൗതുക കാഴ്ച. കയ്പമംഗലം പടിഞ്ഞാറ് കണിക്കൊന്ന നഗറിലാണ് വാഴപ്പിണ്ടി കുലച്ചത്. 

സ്വാതന്ത്ര്യദിനത്തിൽ അലങ്കാരമൊരുക്കാൻ കണിക്കൊന്ന ക്ലബ്ബ് പ്രവർത്തകരാണ് വാഴവെട്ടി റോഡരികിൽ കുഴിച്ചിട്ടത്. പറമ്പിൽ നിന്ന് വെട്ടി റോഡരികിൽ കുഴികുത്തിയുറപ്പിച്ച വാഴ ഏകദേശം 15 ദിവസത്തോളം ആയപ്പോഴിതാ കുലച്ച് നിൽക്കുന്നു. ഇന്നലെയാണ് വാഴ കുലച്ചതായി കണ്ടത്. നാലഞ്ച് വാഴകൾ വെട്ടി അലങ്കരിച്ചതിൽ ഒരു വാഴയാണ് അതീജീവനത്തിന്റെ പുതിയ സന്ദേശം എന്ന പോലെ ഇങ്ങനെ കുലച്ച് നിൽക്കുന്നത്. 

യാത്രക്കാർ ജാഗ്രത, ഈ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് സെപ്റ്റംബർ മൂന്നിനു ശേഷം ഉണ്ടാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്