
തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന് സമീപം രാവിലെയായിരുന്നു അപകടം. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠൻ മരണപ്പെട്ടു. സമീപത്ത് റോഡിൽ കുഴിയെടുത്തിരിക്കുന്നതിനാൽ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. അരുവിക്കര പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam