ബാങ്കിൽ 12 വളകൾ പണയം വച്ചു, എല്ലാം മുക്കുപണ്ടം, തട്ടിയത് നാല് ലക്ഷത്തോളം രൂപ, പ്രതി പിടിയിൽ

Published : Jan 17, 2024, 08:27 AM IST
ബാങ്കിൽ 12 വളകൾ പണയം വച്ചു, എല്ലാം മുക്കുപണ്ടം, തട്ടിയത് നാല് ലക്ഷത്തോളം രൂപ, പ്രതി പിടിയിൽ

Synopsis

പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് പിടിയിലായ മുഹമ്മദ്  അഷ്റഫ്

മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടിൽ മുഹമ്മദ്  അഷ്റഫിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകൾ പണയം വച്ച് മൂന്നു ലക്ഷത്തി എൺപത്തയ്യായിരം രൂപയാണ് തട്ടിയത്. മലപ്പുറം, മഞ്ചേരി തൊടുപുഴ, വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാന സ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാൾ. 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്