ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കുന്നു, കറുത്ത ബാഡ്ജണിഞ്ഞ് ജീവനക്കാർ, കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു

Published : Sep 27, 2026, 01:20 PM IST
bank

Synopsis

തൊഴിലാളി യൂണിയനുകളുമായി കേന്ദ്രസർക്കാറും ബാങ്ക് മാനേജ്മെന്റും നടത്തിയ അവസാന വട്ടവും നടത്തിയ ചർച്ചകളും പരാജയപ്പെട്ടു.

തിരുവനന്തപുരം: നാളെ മുതൽ മൂന്ന് ദിവസം രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ന് കേന്ദ്രസർക്കാർ നിർദേശപ്രകാരം എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കുകയാണ്. സമരം ഒഴിവാക്കാൻ തൊഴിലാളി യൂണിയനുകളുമായി കേന്ദ്രസർക്കാറും ബാങ്ക് മാനേജ്മെന്റും നടത്തിയ അവസാന വട്ടവും നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. നാളെ മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്‍ബിയു ആഹ്വാനം നൽകി. ഇന്ന് ജോലിയെടുക്കുന്ന ബാങ്ക് ജീവനക്കാർ കറുത്ത ബാഡ്ജും റിബണും അണിഞ്ഞാണ് തൊഴിലെടുക്കുന്നത്. ബാങ്ക് ജീവനക്കാരെയും സംഘടനയെയും താറടിക്കാൻ ചില മാനേജ്മെന്റുകൾ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടു. ആഴ്ചയിൽ തൊഴിൽ ദിനങ്ങൾ അഞ്ചാക്കി നിശ്ചയിക്കുക എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ തിങ്കങ്കൾ മുതൽ ബുധൻ വരെ പണിമുടക്കി പ്രതിഷേധിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സുകുമാരൻ നായർ അഞ്ഞൂറാൻ, എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കാൻ ശ്രമിക്കുന്നു'; രൂക്ഷ വിമർശനവുമായി ​ഗണേഷ്
ബ്രഡ് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ഗൃഹനാഥന്‍റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം, മക്കൾ ചികിത്സയിൽ