ആലപ്പുഴ തൃച്ചാറ്റുകുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പാണാവള്ളി സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴ: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാണാവള്ളി സ്വദേശിയായ അക്ഷയ് പ്രസാദ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റിച്ചു ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ തൃച്ചാറ്റുകുളത്തിന് വടക്കുവശത്തുള്ള വളവിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അപകടം നടന്ന് കുറച്ചു സമയത്തിനു ശേഷം അതുവഴി വന്ന കാറിലുള്ളവരാണ് ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ് മരിച്ചിരുന്നു. അരൂക്കുറ്റി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. പിതാവ്: പ്രസാദ്. മാതാവ്: സജിത. സഹോദരി: ശ്രീലക്ഷ്മി.