പച്ചക്കറി നിറച്ച വാഹനത്തില്‍ ഹാന്‍സ് കടത്ത്; വന്‍ വേട്ടയുമായി എക്സെെസ്

By Web TeamFirst Published Apr 5, 2019, 4:36 PM IST
Highlights

പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച്  പച്ചക്കറി ചാക്കുകള്‍ കയറ്റിയ  പിക്അപ്പ് വാനിലാണ് ഇവ കൊണ്ടുപോയിരുന്നത്. ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍

കല്‍പ്പറ്റ: മുത്തങ്ങ ചെക്‌പോസ്റ്റില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. പച്ചക്കറി ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് (ഹാന്‍സ്) പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച്  പച്ചക്കറി ചാക്കുകള്‍ കയറ്റിയ  പിക്അപ്പ് വാനിലാണ് ഇവ കൊണ്ടുപോയിരുന്നത്.

ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍. ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ മൈസൂരില്‍ നിന്ന് മലപ്പുറത്തേക്കാണ് കൊണ്ടുപോയിരുന്നത്. സംഭവത്തില്‍ വയനാട്  സ്വദേശികളായ യൂസഫ്, അജാസ് എന്നിവരുടെ പേരില്‍ കേസ് എടുത്തു.

മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മജു ടി എം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ  പ്രകാശ്,  അബ്ദുള്‍ അസീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്. 

click me!