തൊടുപുഴയിലെ സ്വകാര്യ ബാറിൽ നാലംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരനെ കയ്യേറ്റം ചെയ്തു

Published : Sep 13, 2019, 11:14 PM IST
തൊടുപുഴയിലെ സ്വകാര്യ ബാറിൽ നാലംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരനെ കയ്യേറ്റം ചെയ്തു

Synopsis

അവധി ദിവസം മദ്യം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാതിരുന്നതിനാണ് ആക്രമണം. ജീവനക്കാരനെ കയ്യേറ്റം ചെയ്തു. ബാറിൽ നിന്ന് പണം കവർന്നതായും പരാതി.

ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ ബാർ ഹോട്ടലിൽ നാലംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞതോടെ നാലംഗസംഘം തട്ടിക്കയറുകയും മർദ്ദിക്കുകയായിരുന്നുവെന്നാണ് ബാർ ജീവനക്കാർ പറയുന്നത്. 

കൗണ്ടറിൽ അതിക്രമിച്ച് കയറി പണം തട്ടിയെടുത്തതായും ബാർ ജീവനക്കാർ പറയുന്നു. അക്രമികൾക്കെതിരെ തൊടുപുഴ പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും എന്നാൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. ബാർ ജീവനക്കാർക്ക് ആരെയും മുൻപരിചയമില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിശദമായി അന്വേഷിച്ചാലേ അക്രമികളെ കണ്ടെത്താനാവൂ എന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്