ബാധ ഒഴിപ്പിക്കാനുള്ള പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോടൊപ്പം പൂജക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കൊല്ലം: ബാധ ഒഴിപ്പിക്കാനുള്ള പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനായാണ് ഭരണിക്കാവിൽ നിന്ന് കൊല്ലം പുത്തൂർ പൊലീസ് പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി.

മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിരക്ഷപെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി വീടിന്റെ പിൻവാതിലിലൂടെ രക്ഷപെട്ടു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ നീക്കം. റീൽസ് വീഡിയോകളിലൂടെ മുരാരി തന്ത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോക് ഷോകളിലടക്കം പങ്കെടുക്കാറുണ്ട്.