'മസ്തകം കൊണ്ട് കുത്തുമ്പോൾ വേദനിക്കും'; തെങ്ങ് സംരക്ഷിക്കാന്‍ പുതിയ അടവുമായി അപ്പുക്കുട്ടൻ

Published : May 16, 2024, 11:06 AM ISTUpdated : May 16, 2024, 11:12 AM IST
'മസ്തകം കൊണ്ട് കുത്തുമ്പോൾ വേദനിക്കും'; തെങ്ങ് സംരക്ഷിക്കാന്‍ പുതിയ അടവുമായി അപ്പുക്കുട്ടൻ

Synopsis

പതിറ്റാണ്ടുകളുടെ അധ്വാനം കൊണ്ടാണ് പള്ളി വയലിലെ വെള്ളക്കെട്ട് അപ്പുക്കുട്ടന്‍ സ്വന്തം കൃഷിയിടത്തില്‍ 85 തെങ്ങുകള്‍ നട്ടത്. കുലച്ച് കായ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാട്ടാന ഒന്നൊന്നായി കുത്തിമറിച്ചിട്ട് നശിപ്പിച്ചു. അവശേഷിച്ച 35 തെങ്ങിനെയെങ്കിലും സംരക്ഷിക്കണമെന്ന തോന്നലാണ് മുള്ളുകമ്പിവേലിയിലൂടെ കണ്ടെത്തിയത്. 

സുല്‍ത്താന്‍ ബത്തേരി: കാട്ടാന ആക്രമണം മൂലം സുല്‍ത്താന്‍ ബത്തേരി നഗരസഭ മേഖലയില്‍ തെങ്ങുകളുടെ എണ്ണം കുറഞ്ഞുവരുന്നു. രൂക്ഷമായ കാട്ടാന ശല്യമുള്ള വടക്കനാട് മേഖലയിലാണ് തെങ്ങുകൾ കൂട്ടത്തോടെ നശിച്ചുപോവുന്നത്. കാട്ടാനകള്‍ നിരന്തരം കൃഷിയിടത്തില്‍ ഇറങ്ങുന്നതോടെ കര്‍ഷകര്‍ അവരുടെ അവശേഷിച്ച തെങ്ങുകളെങ്കിലും കാട്ടാനയില്‍ നിന്ന് സംരക്ഷിച്ചെടുക്കുന്നതിനായി മുള്ളുകമ്പിവേലി പ്രയോഗം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 

പതിറ്റാണ്ടുകളുടെ അധ്വാനം കൊണ്ടാണ് പള്ളി വയലിലെ വെള്ളക്കെട്ട് അപ്പുക്കുട്ടന്‍ സ്വന്തം കൃഷിയിടത്തില്‍ 85 തെങ്ങുകള്‍ നട്ടത്. കുലച്ച് കായ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാട്ടാന ഒന്നൊന്നായി കുത്തിമറിച്ചിട്ട് നശിപ്പിച്ചു. അവശേഷിച്ച 35 തെങ്ങിനെയെങ്കിലും സംരക്ഷിക്കണമെന്ന തോന്നലാണ് മുള്ളുകമ്പിവേലിയിലൂടെ കണ്ടെത്തിയത്. ആന ചവിട്ടിയും മസ്തകം കൊണ്ടു കത്തിയുമാണ് തെങ്ങ് മറിച്ചിടുന്നത്. മുള്ളുവേലിക്കായി ഉപയോഗിക്കുന്ന കമ്പി തെങ്ങില്‍ ചുറ്റിയാണ് തെങ്ങിനെ സംരക്ഷിക്കുന്ന പുതിയ പരീക്ഷണം. 

തെങ്ങിന്റെ ചുവട്ടില്‍ നിന്ന് ഏഴടിയോളം ഉയരത്തില്‍ വേലിക്കുപയോഗിക്കുന്ന മുള്ളുകമ്പി തെങ്ങിന് വട്ടത്തില്‍ ചുറ്റിയാണ് തെങ്ങിനെ സംരക്ഷിക്കുന്നത്. ആന തെങ്ങ് കുത്തിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂര്‍ത്ത കമ്പിയുടെ അഗ്രങ്ങള്‍ ശരീരത്ത് തട്ടി വേദനയാകുന്നതോടെ ആന പിന്തിരിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അപ്പുകുട്ടന്‍ ആദ്യം വീടിന് സമീപത്തെ തെങ്ങിലാണ് പരീക്ഷണം നടത്തിയത്. ആന തെങ്ങ് വീട്ടിലേയ്ക്ക് കുത്തിമറിച്ചിടണ്ട എന്ന് കരുതിയാണ് പരീക്ഷണം വീടിന് സമീപത്തെ തെങ്ങിലാക്കിയത്. എന്നാൽ പരീക്ഷണം വിജയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആന വന്നെങ്കിലും കമ്പി ചുറ്റിയ തെങ്ങ് ഒന്നും ചെയ്തില്ല. കമ്പി ചുറ്റാതെ ഇട്ട തെങ്ങ് കുത്തിമറിച്ചിടുകയും ചെയ്തു. 

മുള്ളുവേലി കമ്പി പ്രയോഗം വിജയം കണ്ടതോടെ അപ്പുക്കുട്ടന്‍ തന്റെ അവശേഷിച്ച തെങ്ങിലും കമ്പി ചുറ്റുകയായിരുന്നു. ഒരു തെങ്ങിന് ശരാശരി 4 കിലോ വരെ മുള്ളുകമ്പി വേണമെങ്കിലും അപ്പുക്കുട്ടന്റെ കണ്ടുപിടിത്തം വിജയകരമായിരിക്കുകയാണ്. 

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ മിനിസൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും വരുന്ന,താല്‍പര്യപത്രം ക്ഷണിച്ചു

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല