തലസ്ഥാനത്തെ കടൽക്ഷോഭം നിയന്ത്രിക്കാൻ പദ്ധതി; ജിയോ ട്യൂബ് സ്ഥാപിക്കാൻ മുംബൈയിൽ നിന്ന് 'ജൽകമൽ' ബാർജ് എത്തി

Published : Feb 11, 2025, 04:37 PM IST
തലസ്ഥാനത്തെ കടൽക്ഷോഭം നിയന്ത്രിക്കാൻ പദ്ധതി; ജിയോ ട്യൂബ് സ്ഥാപിക്കാൻ മുംബൈയിൽ നിന്ന് 'ജൽകമൽ' ബാർജ് എത്തി

Synopsis

ലോഡിങ് പൂർത്തിയാക്കി ബാർജ് അടുത്ത ദിവസം വിഴിഞ്ഞത്തു നിന്ന് പൂന്തുറയിലേക്ക് തിരിക്കും

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തീരങ്ങളിൽ കടൽക്ഷോഭം തടയുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതിയോടനുബന്ധിച്ചു വിഴിഞ്ഞത്ത് ബാർജ് എത്തിച്ചു. കൂറ്റൻ കോൺക്രീറ്റ് ബ്ലോക്കുകൾ വിഴിഞ്ഞത്തു നിന്നു ലോഡു ചെയ്യുന്നതിനായാണ് എം.വി ജൽകമൽ എന്നു പേരുള്ള ബാർജ് എത്തിയത്. പൂന്തുറയിൽ  തീര സംരക്ഷണ പദ്ധതിയായ ജിയോ ട്യൂബ് സ്‌ഥാപിക്കുന്നതിന്‍റെ മൂന്നാം ഘട്ടത്തിനായാണ് ബാർജ് എത്തിച്ചത്. 

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോയൽ വേവ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ നേത്യത്വത്തിൽ മുംബൈയിൽ നിന്നാണ് ബാർജെത്തിച്ചത്. കടലിൽ ബാർജിനു ബാലൻസ് നിലനിർത്തുന്നതിനു  ലോഡിങ് പൂർത്തിയാക്കി അടുത്ത ദിവസം പൂന്തുറയിലേക്ക് തിരിക്കും. തീരദേശ വികസന കോർപ്പറേഷൻ മുഖാന്തിരം കിഫ്ബി ഫണ്ടിൽ നടപ്പാക്കുന്ന ജിയോ ട്യൂബ് പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. മൂന്നാം ഘട്ടത്തിന്റെ  ജോലികൾ ഇന്ന് തുടങ്ങുന്നതിന്റെ ഭാഗമായാണ് ബാർജ് എത്തിയത്.

Read also:  നയാപൈസ വാങ്ങാതെ സര്‍ക്കാരിനൊപ്പം നിന്ന് നാട്ടുകാർ, ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ലോക നിലവാരത്തിൽ ഇതാ മലയോര ഹൈവേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം