വാഹന ഗതാഗതം തടസപ്പെടില്ല, ക്രമീകരണമൊരുക്കി പൊലീസും കമ്മിറ്റിയും; ദേവാലയ തിരുന്നാള്‍ കളറാകും ബത്തേരിയിൽ

Published : Jan 26, 2024, 11:50 PM ISTUpdated : Jan 27, 2024, 12:03 AM IST
വാഹന ഗതാഗതം തടസപ്പെടില്ല, ക്രമീകരണമൊരുക്കി പൊലീസും കമ്മിറ്റിയും; ദേവാലയ തിരുന്നാള്‍ കളറാകും ബത്തേരിയിൽ

Synopsis

കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബൈപ്പാസ് വഴിയാണ് കടന്നുപോകേണ്ടത്

സുല്‍ത്താന്‍ബത്തേരി: നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസംപ്ഷന്‍ ദേവാലയത്തിലെ തിരുന്നാളിനോട് അനുബന്ധിച്ച് വാഹന ഗതാഗതം സുഗമമാക്കാന്‍ ക്രമീകരണമൊരുക്കിയതായി തിരുന്നാള്‍ കമ്മിറ്റി അറിയിച്ചു. പൊലീസ് നിര്‍ദ്ദേശമനുസരിച്ചുള്ള ക്രമീകരണം ഇപ്രകാരം. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബൈപ്പാസ് വഴിയാണ് കടന്നുപോകേണ്ടത്. പുല്‍പ്പള്ളി, പാട്ടവയല്‍, ഗുണ്ടല്‍പേട്ട് ഭാഗങ്ങളിലേക്കുള്ള  വാഹനങ്ങള്‍ ദേശീയ പാത വഴി തന്നെയായിരിക്കും കടത്തിവിടുക. നഗരപ്രദക്ഷിണം അടക്കമുള്ള പരിപാടികള്‍ നടക്കുമെങ്കിലും ഒരു ലൈനായി ദേശീയപാതയിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ദേശീയപാത 766-ല്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ രാത്രി യാത്ര നിരോധനമുള്ളതിനാല്‍ വാഹനങ്ങള്‍ നഗരത്തില്‍ ഗതാഗതകുരുക്കില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കും.

പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

നുറുകണക്കിന് പേര്‍ തിരുന്നാളില്‍ പങ്കെടുക്കാന്‍ എത്തുന്നത് കൊണ്ട് തന്നെ ഗതാഗത കുരുക്ക് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 26, 27, 28 തീയതികളിലാണ് തിരുനാളിന്റെ പ്രധാന ആഘോഷങ്ങള്‍ നടക്കുക. 27 ന് ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് വൈകുന്നേരം ആറരക്ക് അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്ന് കോട്ടക്കുന്ന് കപ്പേളയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. 28ന് ഉച്ചക്ക് പന്ത്രണ്ടിന് ഗ്രോട്ടോയിലേക്കും പ്രദക്ഷിണമുണ്ട്. ഈ ദിവസം ദേവാലയത്തില്‍ നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കും. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് കൊടിയിറങ്ങുന്നതോടെ പത്ത് ദിവസം നീണ്ടുനിന്ന തിരുനാളിന് സമാപനമാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ദേശീയപാതയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് നേരിട്ടെത്തും എന്നതാണ്. കേരളത്തിന്‍റെ സ്വപ്ന പദ്ധതി ആണ് N H 66 എന്നും, വെന്‍റിലേറ്ററിൽ കിടന്ന പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ യാഥാർത്ഥ്യം ആക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച് പോയ പദ്ധതി ആണ് സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവന്നത്. മുഖ്യമന്ത്രി ഇടപെട്ടാണ് പദ്ധതി യാഥാർത്ഥ്യം ആക്കുന്നതെന്നും റിയാസ് വിവരിച്ചു. നിർമാണ തടസ്സം ഉള്ള സ്ഥലങ്ങളിൽ എല്ലാം നേരിട്ട് സന്ദർശനം നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. തലശ്ശേരി മാഹി ബൈപാസ് ഉടൻ തന്നെ തുറന്നു കൊടുക്കും. തൊണ്ടയാട് പാലം മാർച്ചിൽ തുറക്കും. കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂർത്തിയായി. ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും തമ്മില്‍ ഭായി ഭായി ബന്ധം ആണുളളത്. ആരു വിചാരിച്ചാലും ആ ബന്ധം തകർക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് NH 66, വെന്‍റിലേറ്ററിൽ കിടന്ന പദ്ധതി ഇടതുസര്‍ക്കാര്‍ യാഥാർത്ഥ്യമാക്കുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്