'നിങ്ങൾക്കും ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം'; ചിൽഡ്രൻസ് ഹോമുകളിലേക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി വരൂ

Published : Nov 22, 2023, 03:39 PM IST
'നിങ്ങൾക്കും ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം'; ചിൽഡ്രൻസ് ഹോമുകളിലേക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി വരൂ

Synopsis

കുട്ടികള്‍ ആഗ്രഹം പറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കുന്ന ബീ എ സാന്റാ പദ്ധതി ഇത്തവണയും നടപ്പാക്കുമെന്ന് കളക്ടര്‍ ജെറാമിക്ക് ജോര്‍ജ്. പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് കുട്ടികള്‍ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി, തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസില്‍ അയ്ക്കാമെന്ന് കളക്ടര്‍ അറിയിച്ചു. സമ്മാനങ്ങള്‍ ഡിസംബര്‍ 25ന് കുട്ടികള്‍ക്ക് കൈമാറും. 

കളക്ടറുടെ കുറിപ്പ്: ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കുവാന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബഹുജന സഹകരണ പ്രവര്‍ത്തനമാണ് ബീ എ സാന്റാ. കഴിഞ്ഞ വര്‍ഷം ശ്രീ ചിത്രാ പുവര്‍ ഹോം കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ച നൂറോളം സമ്മാനങ്ങള്‍ പബ്ലിക് വിഷ്‌ലിസ്റ്റ് ആയി ഇടുകയും, കേരളത്തിനകത്തും പുറത്തും നിന്നുമായി സുമനസ്സുകള്‍ ഈ സമ്മാനങ്ങള്‍ വാങ്ങി അയയ്ക്കുകയും ചെയ്തു. ഈ വിജയകരമായ നിര്‍വഹണത്തെ തുടര്‍ന്ന് ഈ ക്രിസ്മസ് കാലവും പുഞ്ചിരികള്‍ നിറക്കുവാനായി ബീ എ സാന്റാ രണ്ടാം ഘട്ട പദ്ധതി ആവിഷ്‌കരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, നിങ്ങള്‍ക്ക് പോസ്റ്റിനൊപ്പം നല്‍കുന്ന Amazon Wishlist-ല്‍ നിന്ന് കുട്ടികള്‍ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി, നല്‍കിയിരിക്കുന്ന തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്. ഈ സമ്മാനങ്ങള്‍ ഡിസംബര്‍ 25ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറുന്നു. നമുക്കെല്ലാവര്‍ക്കും കൈകോര്‍ത്ത് ബീ എ സാന്റാ ഒരു വലിയ വിജയമാക്കി മാറ്റം...നിങ്ങള്‍ക്ക് ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം...ഈ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ മധുരം ആസ്വദിക്കാം..

വിഷ്‌ലിസ്റ്റ് ലിങ്ക്:

സമ്മാനങ്ങള്‍ അയക്കേണ്ട വിലാസം: Geromic George IAS, District Collector, Collectorate, 2nd floor civil station building, civil station road, Kudappanakkunnu, Thiruvananthapuram, Kerala. PIN - 695043. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645 947 934, 9496 996 799.

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം; പ്രതികളെ അൻവർ സാദത്ത് സഹായിക്കുന്നെന്ന് സിപിഎം 
 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്