പാലക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

Published : Jun 27, 2025, 12:02 AM IST
Bear

Synopsis

വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം

പാലക്കാട് : നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്. ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്സിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാളെ തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. കൈക്കും കാലിനും ആഴത്തിൽ മുറിവേറ്റു. എസ്റ്റേറ്റിലെ റൂഫിങ് ജോലിക്കായെത്തിയതായിരുന്നു സുരേന്ദ്രബാബു. താമസ സ്ഥലത്തോട് ചേ൪ന്ന ശുചുമുറിയിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്. 

 

 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്