
കൽപറ്റ: വയനാട് മാനന്തവാടിയിൽ വിവിധ ഇടങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ. വള്ളിയൂർക്കാവ്, തോണിച്ചാൽ എന്നിവിടങ്ങളിൽ നിന്ന് കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വള്ളിയൂർക്കാവിനടുത്ത് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് കരടി എത്തിയത്. ഇവിടെ ഇന്നലെ രാത്രിയും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. തോണിച്ചാലിൽ ഇന്ന് പുലർച്ചയാണ് കരടിയെ കണ്ടത്. കരടിക്കായി ഇന്നലെ രാത്രി മുതൽ വനംവകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.