നാദാപുരത്തെ തോട്ടിലൊരു വലിയ ചാക്ക്, നാട്ടുകാർ പഞ്ചായത്തിൽ അറിയിച്ചു, പരിശോധനയിൽ കണ്ടത് ബ്യൂട്ടിപാർലർ മാലിന്യം

Published : Jan 28, 2025, 03:43 PM ISTUpdated : Jan 31, 2025, 11:07 PM IST
നാദാപുരത്തെ തോട്ടിലൊരു വലിയ ചാക്ക്, നാട്ടുകാർ പഞ്ചായത്തിൽ അറിയിച്ചു, പരിശോധനയിൽ കണ്ടത് ബ്യൂട്ടിപാർലർ മാലിന്യം

Synopsis

മാലിന്യത്തില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

കോഴിക്കോട്: നാദാപുരത്തെ പുളിക്കൂല്‍ തോട്ടില്‍ മാലിന്യം ചാക്കില്‍ നിറച്ച് തള്ളിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരം പഞ്ചായത്ത് ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ബ്യൂട്ടി പാര്‍ലറുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ മാലിന്യമാണ് ചാക്കില്‍ ഉണ്ടായിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മാലിന്യത്തില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പരിസര വാസികളും ഇതര സംസ്ഥാന തൊഴിലാളികളും വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന തോടാണിത്. മാലിന്യം തള്ളുന്നത് പതിവായതോടെ തോട്ടിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരത്തിലെ സിവറേജ് മാലിന്യങ്ങൾ സംസ്കരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സംവിധാനത്തിലേക്ക് മഴവെള്ളം, അടുക്കള മാലിന്യങ്ങൾ ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ എന്നിവ കടത്തിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയും കോർപറേഷനും തീരുമാനിച്ചു എന്നതാണ്. സിവറേജ് ശൃംഖലയിലൂടെ മഴവെള്ളം, അടുക്കള മാലിന്യങ്ങൾ, മറ്റു ഖരമാലിന്യങ്ങൾ എന്നിവ കടത്തിവിടുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ  സിവറേജ് മാലിന്യങ്ങൾ ലൈനിൽനിന്നുപുറത്തേക്കൊഴുകുകയും  ഇത് ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. മഴവെള്ളം, മാലിന്യങ്ങൾ എന്നിവ സിവറേജ് ലൈനിലേക്ക് കടത്തിവിടുന്നവരെ കണ്ടെത്താൻ ഓരോ മേഖലകളിലേക്കും വാട്ടർ അതോറിറ്റിയുടെയും കോർപറേഷന്റെയും സംയുക്ത അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തും. മഴവെള്ളമോ  ഖരമാലിന്യങ്ങളോ കടത്തിവിടുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ, കണക്ഷൻ വിച്ഛേദിക്കൽ, നിയമനടപടികൾ തുടങ്ങിയവ സ്വീകരിക്കും. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഏതെങ്കിലും തരത്തിൽ മഴവെള്ളമോ മാലിന്യങ്ങളോ സിവറേജ് ശൃംഖലയിലേക്ക് കടത്തിവിടുന്നുണ്ടെങ്കിൽ ഉടനടി അത് അവസാനിപ്പിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം