
ഹരിപ്പാട്: ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി 6 ലക്ഷം രൂപ തട്ടിച്ചതായി പരാതി. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസിന്റെ 6 ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ നവംബർ 24 ന് ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ ട്രേഡിംഗിന്റെ പരസ്യം കണ്ട് ലിങ്ക് വഴി ആദ്യം അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയായിരുന്നു. തുടർന്ന് അലക്സാണ്ടറിന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു. കൂടുതൽ പണം ട്രേഡിങ്ങിൽ നിക്ഷേപിക്കണമെങ്കിൽ അവരുടെ അക്കൗണ്ട് വഴി ട്രേഡ് ചെയ്യണമെന്നും 300 ശതമാനം വരെ ലാഭം നൽകാമെന്നും വാഗ്ദാനം ചെയ്തു.
കയ്യും കാലും വെട്ടും, പാതയോര ബോർഡുകൾ നീക്കിയ ജീവനക്കാർക്ക് സിപിഎം ഭീഷണി,സംഭവം പിണറായി പഞ്ചായത്തില്‍
ഇതേ തുടർന്ന് ഡിസംബർ 23 ന് 17000 രൂപ നിക്ഷേപിച്ചു. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളിൽ ആയി 6,19,803 രൂപ നിക്ഷേപിച്ചു. ജനുവരി16 ആയപ്പോൾ ലാഭം 22 ലക്ഷം രൂപ ആയി. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഇൻകം ടാക്സ് അടച്ചാൽ മാത്രമേ കഴിയൂ എന്ന് മെസ്സേജ് വന്നു. ഇതിൽ സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ ഹെൽപ് ലൈനിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് തട്ടിപ്പ് ആണെന്ന് മനസിലായത്. അക്കൗണ്ട് നമ്പറുകൾ അല്ലാതെ കമ്പനിയെ പറ്റി മറ്റൊന്നും അലക്സാണ്ടറിന് അറിയുകയില്ല. സംഭവമായി ബന്ധപ്പെട്ട ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പത്തനംതിട്ടയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ് (19) ആണ് പൊലീസിന്റെ പിടിയിലായത്. 2024 സെപ്റ്റംബർ 22 ന് പകൽ 10 മണിയോടെയാണ് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ആദ്യം ഇയാൾ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലെ ഒരു ദിവസവും ബലാത്സംഗത്തിന് വിധേയയാക്കി. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെയ വെച്ചൂച്ചിറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പത്തനംതിട്ടയിൽ 19 കാരൻ പിടിയിൽ